Kasaragod Vartha Latest News

Showing posts with label News. Show all posts
Showing posts with label News. Show all posts

Friday, July 3, 2020

വികസന വിജയ കുതിപ്പിൽ പെർഡാല ഹൈസ്കൂൾ Perdala HS

Posted on 9:05 AM / 0 comments / Read More

Thursday, July 2, 2020

കാസർകോട്ട് അഞ്ച് പേര്‍ക്ക് കൂടി കോവിഡ്, 31 പേര്‍ക്ക് രോഗമുക്തി

(July 2, 2020 )  കാസർക്കോട് ജില്ലയില്‍  നാല്  പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
       ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും  ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും  പരിയാരത്തും ചികിത്സയിലുള്ള ജൂൺ 27 ന് ബാംഗളൂരുവിൽ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

 
 *ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്  നെഗറ്റീവായി

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ്, ഉദയഗിരി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

 _കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍_ 

 കുവൈത്തില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ആറിന്  ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി,  കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 43 വയസ്സുളള ചെങ്കള പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 18 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 19 ന്  രോഗം സ്ഥിരീകരിച്ച 36 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി,  കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുളള മംഗല്‍പാടി സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 68 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി   എന്നിവര്‍ക്കുമാണ്  കോവിഡ് നെഗറ്റീവായത്.
 

 _പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍_ 

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 49, 45 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, ദുബായില്‍ നിന്നെത്തി ജൂണ്‍ എട്ടി ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള  ചെറൂവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുളള ചെറൂവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, 39 വയസ്സുളള ബളാല്‍ പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 51 വയസ്സുളള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ്  കോവിഡ് നെഗറ്റീവായത്.  


 _ഉദയഗിരി സി.എഫ്.എല്‍.ടി.സി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍_ 

മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുളള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 51 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 59 വയസ്സുളള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 60  വയസ്സുളള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 20 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ്  കോവിഡ് നെഗറ്റീവായത്.


 _പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍_ 

മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 25 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 65 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഖത്തറില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ മൂന്നു വയസുള്ള പെണ്‍കുട്ടി, കുവൈത്തില്‍ നിന്നെത്തി മെയ് 24 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 15 ന്  രോഗം സ്ഥിരീകരിച്ച 21 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ദോഹയില്‍ നിന്നെത്തി മെയ് 19 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള മധൂര്‍ പഞ്ചായത്ത് സ്വദേശി  എന്നിവര്‍ക്കുമാണ്  കോവിഡ് നെഗറ്റീവായത്



 *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7097 പേര്‍* 

വീടുകളില്‍ 6742 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 355 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  7097 പേരാണ്. പുതിയതായി  441  പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 254 പേരുടെ സാമ്പിളുകള്‍ പരിേശാധനയ്ക്ക് അയച്ചു.  582 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 545 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.


 www.kasargodvartha.com
Posted on 5:34 AM / 0 comments / Read More
 
Copyright © 2011. Kasaragod Vartha | Kasaragod News | Kasargod Paper . All Rights Reserved