Kasaragod Vartha Latest News

Saturday, March 10, 2012

സിപിഐ ബാഡുര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യതു

പുത്തിഗെ: പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ ഭരണം നഷ്ടപെടുമെന്ന ഭീതിമൂലമാണ് നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനെ ചാക്കിട്ട് പിടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം ബാഡുര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് ഖത്തീബ് നഗറില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്. ഉമ്മന്‍ചാണ്ടി 'ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അതിന്റെ പരിഭ്രാന്തിയിലാണ് എംഎല്‍എ ശെല്‍വരാജിനെ വന്‍തുക നല്‍കി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ സംരക്ഷിക്കുന്നത് പണച്ചാക്കുകളും കരാറുകാരനുമാണ്. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ ഗൂഡാലോചനയാണ് നടത്തിയത്. ശെല്‍വരാജിനെ കൂട്ടി മുഖ്യമന്ത്രിയിടെ വീട്ടില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് കാറില്‍ ചെന്നത് പിസി ജോര്‍ജും ചില കരാറുകാരുമായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിഞ്ഞപ്പോള്‍ ശെല്‍വരാജിന്റെ പോക്കറ്റില്‍ കോടികളാണ് നിറഞ്ഞത്. സംഭവം പുറത്തായതോടെ ഇപ്പോള്‍ ശെല്‍വരാജ് പിച്ചും പേയും പറയുകയാണ്്. ഇതൊന്നും കേരള ജനത അംഗീകരിക്കില്ല. പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്‍ വിജയം നേടും ആ വിജയം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കുമെന്നും വിഎസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റംഗം സി.എച്ച് കുഞ്ഞമ്പു, കുമ്പള ഏരിയ സെക്രട്ടറി പി രഘുദേവന്‍, മഞ്ചേശ്വരം ഏരിയാ സെക്രട്ടറി കെ ആര്‍ ജയാനന്ദ, എം മന്ദനന്‍, പഞ്ചായത്ത് പ്രസിഡന്റ് പി എ ചെനിയ, കെ എസ് അബ്ദുര്‍ റഹ്മാന്‍, പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ജി സുബ്ബണ്ണ ആള്‍വ സ്വാഗതവും മഹ്മൂദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

 
Copyright © 2011. Kasaragod Vartha | Kasaragod News | Kasargod Paper . All Rights Reserved